പാലാഴിമഥനം (ഉറങ്ങാത്ത സുന്ദരി )
This page was generated on April 20, 2024, 9:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ വി ശാന്തി ,സത്യന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:53.

പാലാഴിമഥനം കഴിഞ്ഞു
പാര്‍വണചന്ദ്രിക വിരിഞ്ഞു
മനസ്സിന്‍ ചിപ്പിയില്‍ പവിഴച്ചിപ്പിയില്‍
മൃതസഞ്ജീവനി നിറഞ്ഞു (പാലാഴിമഥനം)

വസന്തവധുവിനെ വരനണിയിച്ചു
വജ്രം പതിച്ചൊരു പൂത്താലി
വസന്തവധുവിനെ വരനണിയിച്ചു
വജ്രം പതിച്ചൊരു പൂത്താലി
സുമംഗലീ സുമംഗലീ
സ്വര്‍ഗ്ഗസദസ്സില്‍ നിനക്കു കിട്ടീ
സുവര്‍ണ്ണസോപാനം
സ്വര്‍ഗ്ഗസദസ്സില്‍ നിനക്കു കിട്ടീ
സുവര്‍ണ്ണസോപാനം (പാലാഴിമഥനം)

മരിച്ച മദനന്‍ ഉയിര്‍ത്തെഴുന്നേറ്റു
മണ്ണില്‍ ചെഞ്ചൊടി പൂവിട്ടു
പ്രേമമയീ - പ്രേമമയീ
പ്രിയതമന്‍ വരും നിനക്കു കിട്ടും
നിറഞ്ഞ രോമാഞ്ചം
പ്രിയതമന്‍ വരും നിനക്കു കിട്ടും
നിറഞ്ഞ രോമാഞ്ചം (പാലാഴിമഥനം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts