പ്രിയദര്‍ശിനി (ഉറങ്ങാത്ത സുന്ദരി )
This page was generated on April 15, 2024, 1:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ ,ഗ്രേസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:53.


പ്രിയദര്‍ശിനി ഞാന്‍ നമുക്കൊരു
പ്രേമപഞ്ചവടി തീര്‍ത്തു
മനോജ്ഞ സന്ധ്യാ രാഗം പൂശിയ
മായാലോകം തീര്‍ത്തു

അരികില്‍ സരയൂ നദിയുണ്ടോ? അതി-
ലന്നമുഖത്തോണിയുണ്ടോ?
അക്കളിത്തോണിതുഴഞ്ഞുനടന്നാല്‍
മുങ്ങിപ്പോയാലോ!
ചുഴികളില്‍ മുങ്ങിപ്പോയാലോ!
മുത്തുകിട്ടും കൈനിറയെ മുത്തുകിട്ടും
ഓഹോ... ഓഹോ... ഓ....

അവിടേ കറുകക്കുടിലുണ്ടോ അതി-
ലംശുമതി പുഷ്പമുണ്ടോ?
പെണ്‍കൊടിനിന്നെ കണ്ടുകൊതിച്ചൊരു
പൊന്മാന്‍ വന്നാലോ !
അതിലൊരു പൊന്മാന്‍ വന്നാലോ!
ഞാന്‍ വളര്‍ത്തും പുഴയരികില്‍ ഞാന്‍ വളര്‍ത്തും
ആ... ആ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts