അരിതിരി മുല്ലേ (തസ്കരവീരന്‍ )
This page was generated on May 1, 2024, 9:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ശ്രീനിവാസ് ,ബാലു തങ്കച്ചൻ ,കല്യാണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,നയൻതാര ,ഷീല ,മധു ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:55.
അരിതിരിമുല്ലേ പൂവുണ്ടോ
ആ പൂവിൽ തേൻ തിരിയുണ്ടോ
ആ തിരിയിൽ തേൻ കനിയുണ്ടോ (2)

അരിതിരിമുല്ലേ പൂവുണ്ടോ
ആ പൂവിൽ തേൻ തിരിയുണ്ടോ
ആ തിരി നിറയെ തേനുണ്ടോ
കന്നിത്തേനുണ്ടോ


വിറവാലൻ പൈങ്കിളിക്കൊരു
തിരുവമൃതേത്തൊരുക്കി വെച്ചു
കാവിലെ വള്ളിക്കുടിലിൽ
കന്നിപ്പൂവ് ചിരിച്ചു
കാവിലെ വള്ളിക്കുടിലിൽ
കന്നിപ്പൂവ് ചിരിച്ചു

കിളിയേ......
കിളിയേ കിളിയേ പാട്ടുണ്ടോ
അപ്പാട്ടിൽ തേൻ കനിയൂണ്ടോ
ആ കനി നിറയെ തേനുണ്ടോ
കദളിത്തേനുണ്ടോ (വിറവാലൻ..)


വിരുന്നൊരുക്കിയ കന്നിപ്പൂവിനു
തിരുവാഴ്ത്തും പാട്ടുമായ്
കൊട്ടും കുഴൽ വിളി മേളവുമായൊരു
പറ്റം കുയിലുകൾ വന്നൂ
ഒരു പറ്റം കുയിലുകൾ വന്നൂ (വിറവാലൻ..)

അരിതിരിമുല്ലേ പൂവുണ്ടോ
ആ പൂവിൽ തേൻ തിരിയുണ്ടോ
ആ തിരി നിറയെ തേനുണ്ടോ
കന്നിത്തേനുണ്ടോ

പടർവാഴപ്പന്തലിലാരോ
നിറപറയിൽ പൂക്കുല വെച്ചു
പൂവും പൊന്നും പുടവയുമായ്
പോരുവതാരോ
പുഴയോരത്തെ കാവല്‍പ്പുരയിൽ
കുളിരോലും പാതിരാവിൽ
ചങ്ങമ്പുഴയുടെയീരടി പാടും
പണ്ടത്തെ പ്രിയതോഴൻ
പണ്ടത്തെ പ്രിയതോഴൻ (വിറവാലൻ..)(അരിതിരിമുല്ലേ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts