മേടപ്പൊന്നോടം (കിരീടം )
This page was generated on May 1, 2024, 11:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍ബാലഗോപാലന്‍ തമ്പി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:14.



മേടപ്പൊന്നോടം കൈയ്യെത്തുന്നേടം
കന്നിക്കൈനീട്ടംപോലെ (2)
കുളിരോലും കിനാവിലേതോ ഗാനഗന്ധർവൻ തേടും
പൊൻകിരീടംപോൽ
(മേട...)

ആറ്റിറമ്പിൽ ആതിര രാവിൻ പാൽമനം തുളുമ്പി
അരയാലിലെ പൂഞ്ചില്ലകളേതോ പോയ കാലമെണ്ണി
കാവിൽ കൈ കോർത്തിണങ്ങി
തളിരും പൂങ്കാറ്റും
ദീപജാലമേന്തി കാമനയുടെ ശ്രീ ഗോപുരങ്ങൾ
ജന്മപുണ്യംപോൽ
(മേടപ്പൊന്നോടം..)

തേൻ കണം കുടഞ്ഞതാരോ പൂങ്കുരുന്നിനുള്ളിൽ
നീരാഞ്ജനം നീട്ടിയതാരോ നാലകങ്ങളോളം
അഴകേഴും പൂർണ്ണമാവും മഴവില്ലുകൾ നീർത്തി
ജീവതാളമേകി വരവേൽക്കുവതാരേ മോഹം
രാഗരൂപംപോൽ
(മേടപ്പൊന്നോടം..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts