ഹൃദയം കൊടുത്തു [ഡൂയറ്റ്] (ഇണപ്രാവുകള്‍ )
This page was generated on March 29, 2024, 2:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംരാം ലക്ഷ്മണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സൽമാൻ ഖാൻ ,ഭാഗ്യലക്ഷ്മി (ഭാഗ്യശ്രീ)
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 06:51:36.

ഹൃദയം കൊടുത്തു പ്രണയം ഞാന്‍ നേടി
അതിലുള്ള നോവും ഞാനേറ്റു വാങ്ങി
പിന്നെ...ഓ...പിന്നെ...ഞാൻ പിന്നെ
പ്രേമിക്കുന്നു പ്രേമിക്കുന്നു പ്രേമിക്കുന്നു..പിന്നെ
പ്രേമിക്കുന്നു പ്രേമിക്കുന്നു പ്രേമിക്കുന്നു....
(ഹൃദയം കൊടുത്തു...)

മണ്ണും വിണ്ണും തമ്മില്‍ മാറും
വര്‍ണ്ണം നീളേ....ഓ.....

മുന്നേ മുന്നേ അവളെ കണ്ടപ്പോള്‍ത്തന്നെ
എന്‍ ഭാഗ്യരേഖയായ് അവള്‍ മാറി അന്നേ
ആരറിഞ്ഞു അതു മൂകം പടരുന്ന കാര്യം
പ്രേമിച്ചാല്‍ വേണ്ടിവരും കാഠിന്യകര്‍മ്മം
പ്രേമിക്കുന്നവനേതും പേടിക്കാറില്ല
പേടിക്കുന്നോന്‍ എന്നാല്‍ പ്രേമിക്കാറില്ല..
പിന്നെ...ഓ...പിന്നെ...
(ഹൃദയം കൊടുത്തു...)

കല്ലും മുള്ളും പൂക്കും നേരം
ഉള്ളിന്‍ നാദം...ഓ.....

ഈടാര്‍ന്ന സമ്പാദ്യം വെടിഞ്ഞു ഞാന്‍ ദൂരെ
കുനുകൂന്തല്‍ തണലൊന്നില്‍ അണയുന്നു ചാരെ
എന്നെന്നും ഈ തണലോ എനിക്കുള്ളതല്ലേ
ചൊല്ലുന്നു ഞാനേവം ലോകങ്ങള്‍ കേൾക്കേ
ചന്ദ്രന്റെ..സൂര്യന്റെ പ്രഭ തീര്‍ന്നാല്‍ പോലും
മാറുന്നതല്ലായെന്‍ നിശ്ചയം തെല്ലും
പിന്നെ...ഓ...പിന്നെ...
(ഹൃദയം കൊടുത്തു...)

മനസ്സാലെ ഉടലാലെ ഞാന്‍ നിന്റേതല്ലോ
നിന്‍ സ്നേഹം എനിക്കുള്ള ആമുഖമാണല്ലോ
ഇന്നിതു ഞാന്‍ ചൊല്ലുന്നു പ്രിയമുള്ളോര്‍ കേള്‍ക്കാന്‍
ഒരുനാള്‍ ഞാനിതു ചൊല്ലും എൻ ദൈവം കേള്‍ക്കാന്‍
അവനല്ലോ ഏതും ശരിയായി ചേര്‍ക്കാന്‍
തകരുന്ന കരളിന്‍ കദനങ്ങള്‍ തീര്‍ക്കാന്‍
പിന്നെ...ഓ...പിന്നെ...
(ഹൃദയം കൊടുത്തു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts