എന്റെ വീണക്കമ്പിയെല്ലാം (മൂലധനം )
This page was generated on May 22, 2024, 6:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:56.

�എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ
അവര്‍ എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ
(എന്‍റെ...)

എന്‍റെ ബാഷ്പധാരയാകെ വടിച്ചെടുത്തൂ സ്വന്തം
സുന്ദരിമാര്‍ക്കണിയുവാന്‍ കുണുക്കു തീര്‍ത്തൂ
ഓ.... കുണുക്കു തീര്‍ത്തൂ
(എന്‍റെ...)

എന്‍ കിനാവിന്‍ മണ്‍കുടിലില്‍ ഇരിക്കുന്നു ഞാന്‍
ആ പൊന്‍ പുലരി വരുന്നതും നോക്കി നോക്കി
എന്‍റെ ഗാന ശേഖരത്തിന്‍ പൂക്കണി കാണാന്‍
പൊന്നുഷസ്സേ പൊന്നുഷസ്സേ വന്നു ചേര്‍ന്നാലും
(എന്‍റെ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts