കരിമ്പനയുടെ (പന്തയക്കോഴി )
This page was generated on March 28, 2024, 9:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍രെജു ജോസഫ്‌ ,പ്രദീപ്‌ പള്ളുരുത്തി ,രമേഷ് ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:16.


കരിമ്പനയുടെ നാട്ടിലെ തകിലടിക്കണ തെന്നലേ (2)
വേല വരും കാലമിതാണേ
മനം പാടി വരും നേരമിതാണേ
(കരിമ്പനയുടെ...)
അമ്പലത്തിൽ കൊടിയിന്നു പറന്നേ
ചന്ദനത്തിൻ മണമൊന്ന് പരന്നേ
കോട്ടമലൈ മേട്ടിലിന്നു കാവടിയാട്ടം
കരിമ്പാറമലൈ കാട്ടിലിന്നു മുളംകളിയാട്ടം
(കരിമ്പനയുടെ...)



തേൻ ചുരത്തണ പൂവിനെ തേടി നടക്കണ വണ്ടുകൾ
തേൻ എടുക്കണ കാലമിതാ വന്നെടാ
അവരോമനിക്കണ നേരമിതാ വന്നെടാ (തേൻ..)
മൂരി വണ്ടികളോടിയെത്തണ താളമിന്നിനി കേൾക്കാം
തേവരൊക്കെയും ഈ ദിനത്തിലു മണ്ണിലെത്തണ കാണാം
വീശി വന്നൊരു കാറ്റോ വീമ്പടിക്കണെടാ
വാശി വന്നവനയ്യോ കൊഞ്ഞനം കുത്തണെടാ
(കരിമ്പനയുടെ...)



വില്ലെടുക്കണ രാമനെ മീശ മിനുക്കണ ഭീമനെ
കണ്ണെടുക്കാതിന്നവരെ കാണെടാ
പട നായകരെ കൈ വണങ്ങാൻ നില്ലെടാ (വില്ലെടുക്കണ...)
തോലുടുക്കണ പാവപ്പെണ്ണൊരു കൂത്തൊരുക്കണ കാണാം
സുന്ദരിമണി ചീതപ്പെണ്ണിവളാടി നിക്കണ കാണാം
നെഞ്ചകത്തൊരു തേവി പുഞ്ചിരിക്കണെടാ
നെന്മണിക്കുഴ മണ്ണോ പൊട്ടിച്ചിരിക്കണെടാ
(കരിമ്പനയുടെ...)






 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts