രാമരാമ സീത [Bit] (ശ്രീരാമ പട്ടാഭിഷേകം )
This page was generated on March 29, 2024, 5:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,Prem Navaz
ഗാനത്തിന്റെ വരികള്‍
Last Modified: August 09 2020 15:20:57.




(പു) രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ
(കോ) രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ
(പു) ആമയബന്ധമകറ്റുമനന്തം രാമനാമമേ ബ്രഹ്മാനന്ദം
രാമനാമമേ ബ്രഹ്മാനന്ദം
കോ) രാമാ ജയ രാമാ (2)
രാമാ രാമാ രാമാ

(പു) മായക്കടലിന്‍ മറുകരയെത്താന്‍ മാനസരാമന്‍നാമമിരിക്കേ
(കോ) രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ
(പു) നീലക്കടലിതു താണ്ടാന്‍ വേറൊരു പാലം പണിയാന്‍ പണിയുണ്ടാമോ
(കോ) രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (2)

(പു) കല്ലായു് നിന്നൊരഹല്യയുമിവനുടെ കാലടിതൊട്ടുടനുയിരുണ്ടായി
(കോ) രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ
(പു) നല്ലുയിര്‍കൊള്ളും എല്ലാപ്പൊരുളും നമ്മുടെ രാമനു മുന്നേറീടാന്‍
(കോ) രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (2)

(പു) രാ‌ക്ഷസവംശമടക്കിയൊടുക്കാം രാമകരങ്ങള്‍ വണങ്ങി നടക്കാം
(കോ) രഘുപതിരാഘവരാജാരാമാ രഘുപതിരാഘവരാമാ
(പു) വാനരസേനകള്‍ നാമിനിയൊന്നായു് വാരിധിതാണ്ടി പോകണമിന്നായ്‌
(കോ) രാമരാമസീതാരാമ രഘുപതിരാഘവരാജാരാമ (3)
(പു) ഓ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts