ചെല്ലം ചെല്ലം ചൊല്ലൂ (പൂവുകള്‍ക്കു പുണ്യകാലം )
This page was generated on May 16, 2024, 2:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംമോഹന്‍ സിതാര
ഗാനരചനബാലകൃഷ്ണന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2016 18:10:01.
ചെല്ലം ചെല്ലം ചൊല്ലൂ
കുഞ്ഞിക്കിളിമൊഴി ചൊല്ലൂ
വിണ്ണിൽ മുളയ്ക്കും
മണ്ണിൽ തളിർക്കും
പൂക്കളീ ബാല്യം
ആരിതു നൽകി
കണ്ണാ നിൻ കിളിക്കൊഞ്ചൽ
പൊന്നിതിൻ ചെല്ലം
വിണ്ണായ് മാറ്റും ഭൂവേ
തികവിൽ (ചെല്ലം)

അരുമക്കിടാവിവൻ പാരിൽ
നിയതി തൻ കേളിക്ക് നാഥൻ (അരുമ )
മുളയിത് നുള്ളിടല്ലേ
നരകത്തിൽ തള്ളിടല്ലേ
ഭൂമിയിൽ സ്വർഗത്തിൻ
വിദൂര ചെപ്പുമിവൻ.. ( ചെല്ലം)

മരമില്ലേൽ തണലുണ്ടോ ചൊല്ലൂ
ചുവരില്ലേൽ താങ്ങുണ്ടോ ചൊല്ലൂ
തണലിവനേകിയെന്നാൽ
താങ്ങിവനേകുമെന്നും
മൂന്നു കാലത്തിനും
തേരു തെളിപ്പുമിവൻ ( ചെല്ലം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts