വധൂവരന്മാരേ(ശോകം) (ജ്വാല )
This page was generated on April 26, 2024, 9:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,ശാരദ ,ആറന്മുള പൊന്നമ്മ ,കൊട്ടാരക്കര ശ്രീധരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 04 2018 17:53:01.
വധൂവരന്മാരേ പ്രിയ വധൂവരന്മാരേ
വിവാഹമംഗളാശംസകളുടെ
വിടര്‍ന്ന പൂക്കളിതാ ഇതാ....
(വധൂവരന്മാരേ..)

ഇതുവരെക്കണ്ട ദിവാസ്വപ്നങ്ങളില്‍
ഇവയിലെ നറുമണമുതിരട്ടേ
ഇനി നിങ്ങള്‍ മീട്ടും നവരത്ന വീണയില്‍
ഇവയിലെ നാദം നിറയട്ടേ
ഒരു ദിവ്യസംഗീതമുയരട്ടേ
ഉയരട്ടേ..ഉയരട്ടേ...ഉയരട്ടേ
(വധൂവരന്മാരേ...)

ഇനി നിറയ്ക്കുന്ന നിശാചഷകങ്ങളില്‍
ഇവയിലെ മധുരിമയലിയട്ടേ
ഇനിനിങ്ങളെഴുതും അനുരാഗകവിതയില്‍
ഇവയിലെ ദാഹം വിരിയട്ടേ
ഒരു പ്രേമസാമ്രാജ്യമുയരട്ടേ
ഉയരട്ടേ...ഉയരട്ടേ..ഉയരട്ടേ
(വധൂവരന്മാരേ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts