ചെല്ലച്ചെറു പൂങ്കുയിലിൻ (ബ്രഹ്മദത്തന്‍ )
This page was generated on April 30, 2024, 1:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:24.
 
(പു) ചെല്ലച്ചെറുപൂങ്കുയുലിന്‍ ചുണ്ടിലൂറും പാട്ടിന്റെ
മുളംതണ്ടു് കായലില്‍ പെരിയാറില്‍ വീണുപോയു്
അലകയ്യിലൂയലാടിടുന്നു പാട്ടിന്‍ പൊന്‍തോണി
(സ്ത്രീ) (ചെല്ലച്ചെറു )
ചെല്ലച്ചെറുപൂങ്കുയുലിന്‍ ചുണ്ടിലൂറും പാട്ടിന്റെ

(പു) ഹേമന്തരാവിന്‍ പൂഞ്ചില്ലയില്‍
ഞാനൊരു മോഹത്തിന്‍ കൂടു തീര്‍ത്തു
(സ്ത്രീ) കാണും കിനാവിന്റെ തൂവലാകെ
തൂമഞ്ഞിലിന്നു് നനഞ്ഞുവല്ലോ
(പു) ഒഴുകിയൊഴുകിവരുമരിയമുരളികയി -
ലലയുടെ നിഴലുകളരുവിയെ തഴുകലി -
ലധരമൃദുലപുഴ തളിരുവിറയലോടെ -
യിവിടൊരു സ്വരജതിമധുരമായുരുവിടും

(പു) (ചെല്ലച്ചെറു )
(സ്ത്രീ) ചെല്ലച്ചെറുപൂങ്കുയുലിന്‍ ചുണ്ടിലൂറും പാട്ടിന്റെ

(സ്ത്രീ) ദീപവിഷാദത്തില്‍ തേഞ്ഞു തീരം
വാരൊളിത്തിങ്കള്‍ ഞാനല്ലയോ
(പു) മായുന്നതിന്‍മുന്നേ കൈക്കുമ്പിളില്‍
കോരിയെടുക്കാം ഞാന്‍ ഓമനിക്കാം
(സ്തി) അസലില്‍ ഹരിതവനഹൃദയമിനിയുമൊരു
മുളയുടെ മധുകരപ്രചുരഭമണിയുമോ
ഇതളു കൊഴിയുമൊരു പവിഴമലരിയുടെ
കഥയിനിയിവളൊരു കവിതയിലെഴുതുമോ

(സ്ത്രീ) (ചെല്ലച്ചെറു )
(പു) (ചെല്ലച്ചെറു )
(സ്ത്രീ) ചെല്ലച്ചെറുപൂങ്കുയുലിന്‍ ചുണ്ടിലൂറും പാട്ടിന്റെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts