വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ഡോ പവിത്രന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:59.
പാടുമേ ഞാന്‍ പാടുമേ പാടുമേ ഞാന്‍ പാടുമേ മാനസവേദിയില്‍ നീയണയുമ്പോള്‍ മാനസവേദിയില്‍ നീയണയുമ്പോള്‍ ആനന്ദലഹരിയിലാറാടി ഞാന്‍ പാടുമേ പാടുമേ പാടുമേ ഞാന്‍ പാടുമേ നിന് കരപല്ലവ ലാളനമല്ലോ എന്‍ മണിവീണയും ഞാനും നിന് കൃപാരസ വൈഭവമല്ലോ നിന് കൃപാരസ വൈഭവമല്ലോ എന്നിലുയരും ഗാനം പാടുമേ ഞാന്‍ പാടുമേ പാടുമേ ഞാന്‍ പാടുമേ നാദധാരയിലാനന്ദലഹരിയില് ഏതോ മധുരമാം വിസ്മൃതിയില്‍ അലിഞ്ഞലിഞ്ഞു ഞാനില്ലാതാകിലും ഓര്‍ക്കുക നീയെന്‍ രാഗം (പാടുമേ) പാടിത്തീരും മുന്‍പേ മാമക നാദം തളരുന്നല്ലോ വീണക്കമ്പിയില്‍ വിരലിടറുന്നു രാഗം തകരുന്നൂ - രാഗം തകരുന്നൂ എന്റെ രാഗം... തകരുന്നൂ |