കൈവിരല്‍ തുമ്പു (വിലക്കപ്പെട്ട ബന്ധങ്ങള്‍ )
This page was generated on June 6, 2020, 7:59 am PDT
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ പവിത്രന്‍
ഗായകര്‍കെ ജെ യേശുദാസ് ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:37:59.
കൈവിരല്‍തുമ്പൊന്നു കവിളത്തു തട്ടുമ്പോള്‍
കണ്മണിക്കെവിടുന്നീ നാണം വന്നൂ
ഈ നാണം വന്നൂ
കവിളത്തു തട്ടീലാ കൈവിരല്‍തുമ്പുകള്‍
കരളിന്റെ കോവിലില്‍ പൂവെറിഞ്ഞു
കരളിന്റെ.. കോവിലില്‍.. പൂവെറിഞ്ഞു

അരികത്തേയ്ക്കണയുമ്പോള്‍ കണ്ണുകളെന്തേ
അരുതെന്നരുതെന്നോതുന്നൂ
അരികത്തേയ്ക്കണയുമ്പോള്‍ കണ്ണുകളെന്തേ
അരുതെന്നരുതെന്നോതുന്നൂ
അറിയാതെന്‍ കണ്ണില്‍ കുളിര്‍തെന്നല്‍ വന്ന്
ഇക്കിളികൂട്ടിയതായിരിക്കാം
ഇക്കിളികൂട്ടിയതായിരിക്കാം

അകലുന്നതെന്തേ നിലാവു പോലെ
അഴകേ നീയൊരു സ്വപ്നമാണോ
അകലുന്നതെന്തേ നിലാവു പോലെ
അഴകേ നീയൊരു സ്വപ്നമാണോ
അകലുന്തോറും ഹൃദയത്തില്‍ പ്രേമം
വളരും പൂവിടും അനുരാഗം
വളരും പൂവിടും അനുരാഗം
കൈവിരല്‍തുമ്പൊന്നു കവിളത്തു തട്ടുമ്പോള്‍
കണ്മണിക്കെവിടുന്നീ നാണം വന്നൂ

കരളിന്റെ കൂട്ടിലെ പ്രണയപ്പൈങ്കിളിയേ
കവിളത്തു മുത്തുവാന്‍ മോഹം
അധരങ്ങളറിയാതെ ദേഹങ്ങള്‍ ചേരാതെ
അധരങ്ങളറിയാതെ ദേഹങ്ങള്‍ ചേരാതെ
കരളെത്ര.. മുത്തം കൈമാറി (കൈവിരല്‍തുമ്പൊന്നു)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts