പന്തീരായിരം നേര്‍ച്ച (സഫലം )
This page was generated on May 7, 2024, 3:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംരമേഷ് നാരായണ്‍
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:33.

സന്തതിസമ്പത്തു സല്‍‌സുഖവും
സന്തതം തന്നെന്നും രക്ഷിക്കുവാന്‍
സന്താപനാശന ശിവനന്ദനാ...
വേട്ടയ്ക്കൊരുമകനേ...
നമസ്തേ...നമസ്തേ... നമസ്തേ...

പന്തീരായിരം നേര്‍ച്ച
സന്താനഭാഗ്യമോ തീര്‍ച്ച
വേട്ടയ്ക്കൊരുമകന്‍ കനിയും
വാട്ടമെഴാതുള്ള കാഴ്ച
ജന്മസാഫല്യമിന്നും തുടര്‍ച്ച
(പന്തീരായിരം)

ഇണപിരിയാതുള്ള ജന്മം
കൊതിയ്ക്കുന്നു സന്താനഭാഗ്യം
സന്താനവല്ലരി പൂക്കും മോഹം
ആ പൂവിലൊന്നു ചുംബിയ്ക്കും
മനം നിര്‍വൃതിയേകും നിമിഷം
(പന്തീരായിരം)

കുലം നിന്നു വാഴുവാന്‍ വീണ്ടും
നേര്‍ച്ചകള്‍ നേരുന്നു ലോകം
പൂവിട്ടൊരാ ആശകളെന്നും
കായായ് കനിയായ് തീരുമെന്നും
കല്പന ഭാഗ്യവസന്തം
ദേവകല്പന ഭാഗ്യവസന്തം
(പന്തീരായിരം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts