കടലിനക്കരെ നിന്നും (കെണി)
This page was generated on April 24, 2024, 12:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജി ദേവരാജന്‍
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
ഗായകര്‍പി മാധുരി ,ഡോ: ഭരദ്വാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:35.
കടലിന്നക്കരെ നിന്നും വന്നവനാരോ
കാറ്റോ കാമുകനോ
കാറ്റല്ല കാറ്റല്ല കാമുകനാണല്ലോ

കരളിൻ മുത്തുകൾ തൂകാൻ വന്നവളാരാരോ
തിരയോ കാമുകിയോ
തിരയല്ല തിരയല്ല കാമുകിയാണല്ലോ

മുത്തുച്ചിലങ്കകൾ ചാർത്തിയ കാമുകി
ചിപ്പികൾ തേടി നടന്നു
പഞ്ചവർണ്ണപ്പളുങ്കുമാലകൾ
കോർത്തു കോർത്തു നടന്നു
രാവും പകലും പോയതവളറിഞ്ഞില്ലാ

മാലകൾ കോർത്തെടുത്തില്ലേ
മാരനു ചാർത്തിയതില്ലേ

തെക്കൻ കാറ്റിൻ തേരിലവളുടെ
അരികിലവൻ വന്നപ്പോൾ
കൈയിലിരുന്നൊരു മാലയുമൊപ്പം
മെയ്യിലെ ചൂടും നൽകി
വന്നൂ പുൽകി ചുംബനമലരുകളേകി
മലരിൻ മാറിൽ ചെപ്പുകളിൽ
കൈകൾ തഴുകിയതില്ലേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts