തപ്പുകൊട്ടാമ്പുറം (നദി )
This page was generated on April 26, 2024, 2:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശാരദ ,സുമതി (ബേബി സുമതി) ,പ്രേം നസീര്‍ ,കവിയൂർ പൊന്നമ്മ ,അംബിക സുകുമാരൻ ,അടൂര്‍ ഭാസി ,ശങ്കരാടി ,മധു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:00.


കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാന്‍ ആരുണ്ട്‌...?

തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം
കൊട്ടാമ്പുറത്തൊരു കുഞ്ഞ്‌
കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
ആളുണ്ടോ ആളുണ്ടോ ആളുണ്ടോ? (തപ്പുകൊട്ടാമ്പുറം)

എന്തു വില?
പൊന്നു വില!

മുറ്റം തൂത്തു തളിക്കാനറിയാം....
ചട്ടീം കലവും തേയ്ക്കാനറിയാം..... (മുറ്റം)
പുട്ടും കടലേം തിരുതക്കറിയും
വെച്ചുവിളമ്പാനറിയാം! (പുട്ടും)

എവിടെക്കിടന്നതാ?
എങ്ങാണ്ടൊരിടത്ത്‌!
കൊണ്ടുപോ കൊണ്ടുപോ കൊണ്ടുപോ (തപ്പുകൊട്ടാമ്പുറം..)

അത്തിളിത്തിള്‍ കളിക്കാനറിയാം.....
അമ്മാനപ്പന്താടാനറിയാം.... (അത്തിളിത്തിള്‍)
അക്കരെയിക്കരെ ആറ്റുമ്മണമ്മേല്‍
ആനകളിക്കാനറിയാം (അക്കരെയിക്കരെ)

എവിടെ വളര്‍ന്നതാ?
എങ്ങാണ്ടൊരിടത്തു!
കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ! (തപ്പുകൊട്ടാമ്പുറ..)

ഓണപ്പാട്ടുകള്‍ പാടാനറിയാം...
ഓലപ്പൂങ്കുഴലൂതാനറിയാം (ഓണപ്പാട്ടുകള്‍)
തങ്കക്കൊലുസ്സുകള്‍ കിലുകിലെയങ്ങനെ
തുമ്പി തുള്ളാനറിയാം (തങ്ക)

എവിടെ പഠിച്ചതാ?
എഴാംകടലിന്നക്കരെ!
കൊണ്ടുവാ കൊണ്ടുവാ കൊണ്ടുവാ (തപ്പുകൊട്ടാമ്പുറം..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts