കളഹംസം നീന്തും (സ്വപ്നലോകത്തെ ബാലഭാസ്കരന്‍ )
This page was generated on April 26, 2024, 4:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഐ എസ് കുണ്ടൂര്‍
ഗായകര്‍പി ജയചന്ദ്രൻ ,ബി അരുന്ധതി
രാഗംജോഗ്‌
അഭിനേതാക്കള്‍ജയറാം ,ദിലീപ് ,പരവൂർ രാമചന്ദ്രൻ ,Ani ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2017 10:20:01.

കളഹംസം നീന്തും രാവില്‍
കനവൊന്നായ്‌ തീരും നാളില്‍
ല ല ലാ ത ന നാ ല ല ലാ ലാ ലാ
(M)കളഹംസം നീന്തും രാവില്‍
കനവൊന്നായ്‌ തീരും നാളില്‍
കതിരായ്‌ നിഴലായ്‌ കളിയൂഞ്ഞാല്‍ ആടാമോ

(F)കണ്ണേറാം കൂട്ടില്‍ ഇല തീരാപ്പൂക്കൊമ്പില്‍
(M)കണ്ണായ്‌ വാഴ്ത്താം ഞാന്‍ കവിളോരം മൂടാം ഞാന്‍
(F)ഇത് മുന്തിരിവള്ളി ഒരുക്കിയ കൂടാരം
(M)കളഹംസം നീന്തും രാവില്‍
കനവൊന്നായ്‌ തീരും നാളില്‍
കതിരായ്‌ നിഴലായ്‌ കളിയൂഞ്ഞാല്‍ ആടാമോ

(F)തേന്‍ നിലാവു പോലെന്‍ ചിരി തൂകി നിന്ന നേരം
ചിരകണിയും ഈ കനവിനു നേരെ പുതിയൊരു നാളം ഇതാ
(M)ആദ്യരാവിലൂടെ കുളിരാര്‍ന്ന മോഹജാലം
ഇതള്‍ വിരിയും ചൊടികളില്‍ എന്തേ തിരയുടെ താളലയം
(F)ഒരു സാന്ത്വനം കേള്‍ക്കുമീ ഭാവഗാനമായ്‌
(M)ഹരി ചന്ദനം പൂശി നീ ദേവ ഹംസമായ്‌
(F)കളഹംസം നീന്തും രാവില്‍
കനവൊന്നായ്‌ തീരും നാളില്‍
കതിരായി നിഴലായി കളിയൂഞ്ഞാല്‍ ആടാമോ

(M)സാന്ധ്യ ശോഭയോടെ മിഴിവാര്‍ന്ന സ്നേഹതീരം
സുഖ തരളിതമൊഴുകുകയല്ലേ നിളയുടെ ലാസ്യ ലയം
(F)കാന്തനോടു ചേരും കളിവാക്കു ചൊല്ലി ആടും
അണിയറകളില്‍ ഉണരുകയാണോ സിരയുടെ ഭാവതലം
(M)ഇനി ശ്രീമതി നീ വരൂ കാവ്യസാരമായ്‌
കിളിവാതിലില്‍ ചേര്‍ന്നു വാ ആരവങ്ങളായ്‌

(M)കളഹംസം നീന്തും രാവില്‍
കനവൊന്നായ്‌ തീരും നാളില്‍
കതിരായ്‌ നിഴലായ്‌ കളിയൂഞ്ഞാല്‍ ആടാമോ
(F)കണ്ണേറാം കൂട്ടില്‍ ഇല തീരാപ്പൂക്കൊമ്പില്‍
(M)കണ്ണായ്‌ വാഴ്ത്താം ഞാന്‍ കവിളോരം മൂടാം ഞാന്‍
(F)ഇത് മുന്തിരിവള്ളി ഒരുക്കിയ കൂടാരം
ല ല ലാ ലാ ലാ ലാ ലാ ലാ (2)
ല ല ലാ ല ല ലാ
ല ല ലാ ലാ ലാ ലാ ലാ ലാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts