വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 23 2023 16:46:36.
ആ... ആ.... പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ എന്റെ വിരുന്നുകാരീ ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ ഞാൻ നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ എന്നാത്മസങ്കൽപഗോപുരത്തിൽ നിന്നെ എങ്ങിനെയെങ്ങിനെ സ്വീകരിയ്ക്കും ഞാൻ എങ്ങിനെയെങ്ങിനെ സ്വീകരിയ്ക്കും എന്നാത്മസങ്കൽപഗോപുരത്തിൽ നിന്നെ എങ്ങിനെയെങ്ങിനെ സ്വീകരിയ്ക്കും മന്ദാരതൽപത്തിൽ നീ വന്നിരിയ്ക്കുമ്പോൾ മന്ദാരതൽപത്തിൽ നീ വന്നിരിയ്ക്കുമ്പോൾ എന്തെല്ലാമെന്തെല്ലാമൊരുക്കിവെയ്ക്കും ഞാൻ എന്തെല്ലാമെന്തെല്ലാമൊരുക്കിവെയ്ക്കും പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിച്ചെത്തുന്ന വിരുന്നുകാരീ ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ ഞാൻ ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ ഞാൻ ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും മധുരിതസ്വപ്നങ്ങൾ തൻ കലവറയ്ക്കുള്ളിൽ നിന്നും മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും മുന്നിൽ മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ താമസിചെത്തുന്ന വിരുന്നുകാരീ എന്റെ... വിരുന്നുകാരീ... |