അമ്പിളിമാമാ വാ വാ (അമ്മു )
This page was generated on May 6, 2024, 3:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2018 05:28:44.



അമ്പിളിമാമാ വാ വാ
അന്‍പൊടരികില്‍ വാ വാ
തംബുരു മീട്ടി താരാട്ടുപാടാന്‍
തങ്കനിലാവേ വാ വാ

നെഞ്ചിലെ വേദനയറിയാതെ
പുഞ്ചിരി തൂവുകയാണോ നീ
കവിളിൽ മിഴിനീര്‍ വീഴുമ്പോള്‍
കണ്ടുരസിക്കുകയാണോ നീ?

വാനിലെ രാജകുമാരികളെ
പാടിയുറക്കാറില്ലേ നീ?
താഴോട്ടു വന്നെന്‍ കുഞ്ഞിനു നല്ലൊരു
താരാട്ടു പാടിയുറക്കാമോ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts