തൂവെണ്ണിലാവോ (ഫാഷന്‍ പരേഡ് )
This page was generated on April 26, 2024, 10:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംവില്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:48.
 
തൂവെണ്ണിലാവോ തൂവല്‍പ്പിറാവോ
പൂവാങ്കുരുന്നായി പൂക്കുന്ന വാവോ
മായാത്ത മഞ്ഞിന്‍ മണ്‍തോണിയേറി
വാസന്തതീരം തേടുന്നു ദൂരെ
പെയ്യാതെ വിങ്ങും ശ്രീരാഗമേഘം
നെഞ്ചോടമര്‍ത്തും പാഴു്വീണ ഞാന്‍
(തൂവെണ്ണിലാവോ )

ഏതോ ജന്മത്തിന്‍ കടവില്‍
ആരോ നീട്ടും പൂക്കുടയില്‍
കാലം കൈമാറും തണലില്‍
നമ്മള്‍ കൈകോര്‍ക്കും നിമിഷം
വെണ്‍ചെരാതുകള്‍ കണ്‍മിഴിക്കുമീ മന്ത്രമണ്ഡപങ്ങള്‍
നെയ്തു നല്‍കുമീ താലിമാലകള്‍ നെഞ്ചിലേറ്റിടുമ്പോള്‍
മൊഴിയില്ലാവാക്കിനാല്‍
മിഴിയൂതും വാക്കുകള്‍
എന്നുള്ളില്‍ ധന്യമന്ത്രമായി
(മൊഴിയില്ലാ )
(തൂവെണ്ണിലാവോ )

ആരും കാണാപ്പൂങ്കുടിലില്‍
രാവിന്‍ തീരത്തേയിരുളില്‍
മൗനംമൗനത്തിന്‍ വിരലാല്‍
ഉള്ളില്‍ കുളിരൂട്ടും നാളില്‍
എന്നെ ഞാന്‍ മറന്നെന്തിനെന്നു നീ‌ നെഞ്ചുരുമ്മി നിന്നു
നിന്റെ മാറിലെ മഞ്ഞുപൂക്കളില്‍ ചുണ്ടുരുമ്മി നിന്നു
നനയാതന്നെന്തിനോ
നനയും നിന്‍ കണ്ണുകള്‍
നറുമുത്തംകൊണ്ടുമൂടുവാനോ
(നനയാതന്നെന്തിനോ )
(തൂവെണ്ണിലാവോ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts