പരശുരാമന്‍ മഴുവെറിഞ്ഞു (കൂട്ടുകുടുംബം )
This page was generated on April 24, 2024, 7:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംരാഗമാലിക
അഭിനേതാക്കള്‍ശാരദ ,ഉഷാകുമാരി ,പ്രേം നസീര്‍ ,അടൂര്‍ ഭാസി ,അടൂര്‍ ഭവാനി ,കൊട്ടാരക്കര ശ്രീധരൻ നായർ ,ആലും‌മൂടൻ ,എൻ ഗോവിന്ദൻ‌കുട്ടി ,മണവാളൻ ജോസഫ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:04.
പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല
തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലിപ്പാട്ടു പാടുമീ മലയാളം! (പരശുരാമന്‍)

പറയിപെറ്റ പന്തിരുകുലമിവിടെ വളര്‍ന്നു
നിറകതിരും നിലവിളക്കുമിവിടെ വിടര്‍ന്നു
മുത്തുമുലക്കച്ച കെട്ടി, കൂന്തലില്‍ പൂ തിരുകി
നൃത്തമാടി വളര്‍ന്നതാണീ മലയാളം!

തുള്ളല്‍കഥ പാടി, കഥകളിപദമാടി,മാമാങ്കമാടി
പുതിയ പുതിയ പൊന്‍പുലരികളിവിടെയുണര്‍ന്നു,
കതിരു കൊയ്ത പൊന്നരിവാളിവിടെയുയര്‍ന്നു,
പൂമിഴികളിലഞ്ഞനമെഴുതി പൊന്നേലസ്സരയില്‍ കെട്ടി
ഭൂമിക്കു കണിവക്കും ഈ മലയാളം , എന്നുമീ മലയാളം (പരശുരാമന്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts