വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | കോട്ടയം ജോയ് |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:57.
ലാല്ലല്ലല ലാല്ലാലല.... ആറാം വാവിലെ ചന്ദ്രികയോ? ആഹാ... ആഹാ... അരയന്ന കമ്മലണിഞ്ഞവളോ? ആഹാ.. ആഹാ.. എന്റെ സ്വപ്നോപഹാരത്തിനെത്തിയ ഏദനിലെ ആദ്യ സുന്ദരിയോ? ഏഴാം സ്വര്‍ഗ്ഗ നന്ദിനിയോ? ആയിരമുഷസ്സുകള്‍... ഒന്നിച്ചു നിന്നുടെ ആയിരമുഷസ്സുകള്‍ ഒന്നിച്ചു നിന്നുടെ മായാ മുഖത്തുദിക്കുന്നു കണ്ണെഴുത്തും പൂവോ കാര്ത്തികത്താരമോ കണ്മണി നിന് കണ്ണില്‍ വിടര്‍ന്നു -നീ പുഷ്പമംഗലയായ് മാറുന്നു.. മാറുന്നു കളഹംസപ്പീലിതന്... ഇഴയാല് നെയ്തതോ.. കളഹംസപ്പീലിതന് ഇഴയാല് നെയ്തതോ വരവര്‍ണ്ണിനി നിന്റെ ഉടുപുടവ അഞ്ജനമയിലിനെ കാണാതെടുത്തതോ അഭിരാമീ നിന്റെ വാര്‍കൂന്തല്‍ നീ പുളകമംഗലയായ് തീരുന്നു.. .തീരുന്നു |