ഉദയ സംഗീതധാര (പ്രിയസഖിക്കൊരു ലേഖനം )
This page was generated on March 7, 2021, 5:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഷണ്മുഖപ്രിയ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:58.
 
ആ...

ഉദയസംഗീതധാരാ
ഉഷഃകാല നിര്‍മ്മാല്യ പൂജ
ഉദയസംഗീതധാരാ
അരുണ സൗവര്‍ണ്ണ ജ്വാല വിളങ്ങും
പ്രകൃതി പ്രണാമം പ്രദീപികേ
(അരുണ )
ഉദയസംഗീതധാരാ

മന്വന്തരങ്ങള്‍ മദാലസമാക്കി
നിന്റെ താരുണ്യം
(മന്വന്തരങ്ങള്‍)
ജന്മാന്തരങ്ങള്‍ കുലച്ചു നിന്നില്‍
സമ്മോഹനാസ്ത്രങ്ങള്‍
(ജന്മാന്തരങ്ങള്‍ )
കണ്വാശ്രമങ്ങളില്‍ വൃന്ദാവനങ്ങളില്‍ (2)
സംഗമിച്ചുറങ്ങി നീ
അന്നു നിന്റെ വികാരങ്ങള്‍ ഗീതമായി
അംഗുലി വിഭ്രമം താളമായി (2)
അന്തരംഗം നവ്യഭാവമേകി
നിന്‍ പദചലനം നൃത്തമായി
(അന്തരംഗം)
ഉദയസംഗീതധാരാ

ദര്‍ശ്ശന സായൂജ്യം നേടുവാന്‍ നിന്റെ
സ്പര്‍ശ്ശന സൗഭാഗ്യം തേടുവാന്‍
(ദര്‍ശ്ശന )
നിന്റെ ശ്രീകോവിലില്‍ തിരുനടയില്‍ നാദ
മംഗല്യ സൂക്തങ്ങള്‍ വിരിയട്ടെ
(നിന്റെ )

ഉദയസംഗീതധാരാ
ഉഷകാല നിര്‍മ്മാല്യ പൂജ
ഉദയസംഗീതധാരാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts