ചെല്ലത്താമര (ഹലോ )
This page was generated on May 8, 2024, 4:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ എസ് ചിത്ര ,സംഗീത ശ്രീകാന്ത്
രാഗംആഭേരി
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,പാര്‍വതി മില്‍ട്ടണ്‍ ,ജഗതി ശ്രീകുമാര്‍ ,ജനാർദ്ദനൻ ,ഗണേഷ് കുമാർ ,ഫാത്തിമ ബാബു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:59.

ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ (2)
സൂര്യചന്ദനം വാങ്ങിയോ സ്നേഹചുംബനം നേടിയോ
കുളിരലകളിലാടിയോ
(ചെല്ലത്താമരേ..)

ഭർ ഭരസ് ഭരസ് ഭൈയോ .......

ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ ഹേയ് (2)
പുല്ലാങ്കുഴലിൻ മേനി തലോടാൻ ഊഴം തേടുകയാണോ
സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം (2)
കോകിലങ്ങളെ കളകളങ്ങളേ (2)
നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ
(ചെല്ലത്താമരേ..)

വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു
ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു
മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം (2)
വെണ്ണിലാവിലെ കളഭമാരിയിൽ (2)
നാണമോടെ ചാരെ നീങ്ങി നീ നിന്നോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts