വാസന്ത സദനത്തിന്‍ (വിരുന്നുകാരി )
This page was generated on April 24, 2024, 8:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:03.
വാസന്ത സദനത്തിന്‍ വാതായനങ്ങളിലെ
വനപുഷ്പരാജകുമാരികളേ
മത്സരിക്കേണ്ട സൌന്ദര്യമത്സരത്തില്‍
മത്സഖിയോടിന്നു നിങ്ങളാരും
വാസന്ത .....

മന്മഥപുരിയിലെ മദിരോത്സവത്തിലെ
മഞ്ജു നര്‍ത്തകിമാരേ നിങ്ങള്‍
മന്മഥ ...
കണ്ണൊന്നടയ്ക്കുമോ സഖിക്കു ഞാനൊരു
സമ്മാനം കൊടുത്തോട്ടെ ഞാനൊ്രു
സമ്മാനം കൊടുത്തോട്ടെ
വാസന്ത .....

വള്ളിക്കുടിലിലും വനവീഥിതന്നിലും
സല്ലപിക്കാന്‍ വന്നവര്‍ ഞങ്ങള്‍
വള്ളിക്കുടലിലും ...
എവിടെ തിരിഞ്ഞാലും നില്‍ക്കുന്നു നിങ്ങള്‍
എങ്ങിനെ സല്ലപിക്കും ഞങ്ങള്‍
എങ്ങിനെ സല്ലപിക്കും
വാസന്ത .....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts