വിശ്വം മുഴുവന്‍ (കര്‍മ്മയോഗി )
This page was generated on May 25, 2024, 5:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ കെ ആന്റണി ,രാജൻ ആന്റണി
ഗാനരചനഫാദർ ചെറിയാൻ ,ഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:03.

വിശ്വം മുഴുവന്‍ തഴുകിയുണര്‍ത്തും
വിശ്വാസത്തിന്‍ നാളവുമായ്
കേരളസഭയുടെ കര്‍മപഥത്തില്‍
കനകവെളിച്ചം പകരുകയായ്

കൈനകരിക്കും മാന്നാനത്തിനും
ആനന്ദത്തിന്‍ സംഗീതം
മലയാളികളില്‍ പൂക്കുകയായി
മലരായ് വിരിയുമൊരഭിമാനം

കാലത്തിന്‍ നിറവാതില്‍ ദൈവം
കാക്കുന്നോരോ നക്ഷത്രം
ഇരുളില്‍ നീങ്ങും മര്‍ത്യഗണത്തിനു
കിരണം തൂകാന്‍ നേര്‍വഴിയില്‍




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts