പോര്‍മുലക്കച്ചയുമായി (വിരുന്നുകാരി )
This page was generated on May 7, 2024, 12:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അംബിക സുകുമാരൻ ,കെ പി ഉമ്മർ
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2018 16:54:08.
പോർമുലക്കച്ചയുമായി ശയനവേഷത്തിൽ
പാർവണചന്ദ്രികയിറങ്ങി വന്നൂ
അമ്പിളിത്താലത്തിൽ താംബൂലമൊരുക്കീ
ചെമ്പകമലർമെത്ത നിവർത്തി
ചന്ദനമണിയറ വാതിൽ തുറന്നവൾ
ഉമ്മറപ്പടി ചാരിയിരുന്നു എന്തിനോ
ഉമ്മറപ്പടി ചാരിയിരുന്നു

കല്യാണ വീട്ടിലെ കിടപ്പറയിൽ രാഗ
കല്ലോലമലതല്ലും ഹൃദയവുമായ്
മാടി വിളിക്കുന്നതാരെ നീ നാണത്തിൻ
മൂടുപടമണിഞ്ഞ മണവാട്ടി മഞ്ഞിൻ
മൂടു പടമണിഞ്ഞ മണവാട്ടി (പോർമുല...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts