പുതിയ ലോകവും (കാഴ്ചയ്ക്കപ്പുറം )
This page was generated on April 28, 2024, 9:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനകെ ജയകുമാര്‍
ഗായകര്‍ജി വേണുഗോപാല്‍ ,കല്ലറ ഗോപന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ഗണേഷ് കുമാർ ,മഹേഷ് ,മാമുക്കോയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:05.

പുതിയലോകവും പുതിയവാനവും മഴവില്ലും
ഓ....ഓ....ഓ...
പുതിയഭരണവും പുതിയവരുതിയും ചെങ്കോലും
ഇതു തരുണഹൃദയ മോഹം...
ഇതു പുതിയകന്നിയങ്കം
വീണടിയും...തകരും...ഇരുളിന്‍ കൂടാരം...
പുതിയലോകവും പുതിയവാനവും മഴവില്ലും
പുതിയഭരണവും പുതിയവരുതിയും ചെങ്കോലും
ആ .....ആ .....ആ .....ആ ....

നാടിന്റെ നാളേയ്ക്കല്ലേ നാട്ടാരേ നിങ്ങള്‍ക്കല്ലേ....
ചിന്തുന്നതോ ഞങ്ങള്‍ തൂവേര്‍പ്പല്ലേ.....(നാടിന്റെ...)
അത്താഴമില്ല...നിദ്രയുമില്ല...
ജയതിലകം ചാര്‍ത്തി വരും...
തേരേറ്റമില്ല...വിശ്രമമില്ല...
വിജയങ്ങള്‍ കൊയ്തു വരും
ധര്‍മ്മാധർമ്മസംഗരമായല്ലോ....
പുതിയലോകവും പുതിയവാനവും മഴവില്ലും
പുതിയഭരണവും പുതിയവരുതിയും ചെങ്കോലും

സ്വപ്‌നങ്ങള്‍ക്കീരില പൊട്ടും
സങ്കല്പം പൂത്തു പൊലിക്കും
കാണാതെയാകും കണ്ണീരെള്ളോളവും..(സ്വപ്‌നങ്ങള്‍ ...)
പിന്‍മാറ്റമില്ല...നീതിയുമില്ല.......
തോൽക്കാനിന്നാളല്ല.....
ചാഞ്ചാട്ടമില്ല...ശങ്കയുമില്ല
ഈ കൊടികള്‍ താഴില്ലാ.....
ധര്‍മ്മാധർമ്മസംഗരമായല്ലോ....
(പുതിയലോകവും...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts