ആത്മാവിൻ കാവിൽ (ബ്ലാക്ക് ക്യാറ്റ്‌ )
This page was generated on April 29, 2024, 8:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ജോബ് കുര്യൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:06.
ത്രയംബകം യജാമഹെ
സുഗന്ധിം പുഷ്ടിവര്‍ധനം
പൂര്‍വാരുകമിവ ബന്ധനാം
മൃത്യോര്‍മുക്ഷീയമാമൃതാ...

ആത്മാവിന്‍ കാവില്‍ അരയാലിന്‍ കൊമ്പില്‍
പാടാമോ വീണ്ടുമെന്റെ പെണ്‍കുയിലേ
പണ്ടത്തെ ഈണം ചുണ്ടത്തായുണ്ടോ
മൌനത്തിന്‍ മഞ്ഞണിഞ്ഞ പൂങ്കുയിലേ
ഇതളോരോന്നും നീളുന്നെ ജന്മ താമരയില്‍
കളനാദം നീ പെയ്യാമോ തങ്കനാളമുള്ള താഴ്വരയില്‍

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം സദാശിവം (ആത്മാവിന്‍)

സരിനിസ സരിനിസ
സരിനിസസരിരിഗഗമമ
പധമപ പധമപ
പധമപപപ ധധ നിനി സരിനിസ

അന്നേതോ നാളില്‍ ഒരു സന്ധ്യാ നേരം
നീയെങ്ങോ പോയില്ലേ ദൂരെ
നെഞ്ചോരം നീളെ ഇടിമിന്നല്‍ ചേരും
നീയേതോ മുകിലിന്റെ തേരില്‍
എങ്ങെങ്ങോ ഈറന്‍മേഘം മായുന്നു മേലെ
ഇന്നാരോ ചോല്ലുന്നില്ലേ മെല്ലെ
മനസ്സിന് കളഭം പലകുറി അണിയാന്‍
വിരുന്നുമായ് വരുന്നു വസന്ത സുഗന്ധമണിഞ്ഞു നീ .... (ആത്മാവിന്‍)

തേന്‍മാവിന്‍ മീതെ കളിവാക്കും ചൊല്ലി
എന്നെന്നും നീയെന്റെ കൂടെ
തേനോലും നാവില്‍ മറുവാക്കും ചൂടി
ചേരുന്നെ കൊതിയോടെ ചാരെ
നീയേതോ രാഗം താനേ മൂളുന്ന നേരം
നാണത്തിന്‍ വാതില്‍ ചാരി മോഹം
തിരുമൊഴി മധുരം കനവിന് നുണയാന്‍
വിരുന്നിനായ് വരുന്നു തെളിഞ്ഞ നിലാവിലുരുമ്മി നീ .....(ആത്മാവിന്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts