ഇന്ദുക്കലാമൗലി (കുമാരസംഭവം )
This page was generated on May 24, 2024, 6:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ജെമിനി ഗണേശൻ ,പദ്മിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:06.ഇന്ദുക്കലാമൌലി തൃക്കയ്യിലോമനിക്കും
സ്വര്‍ണമാന്‍പേടയെന്റെ സഖിയായീ
കന്മദം മണക്കുമീ കൈലാസത്തിലെ
കല്ലോലിനിയുമെന്റെ സഖിയായീ
പ്രിയ സഖിയായീ........

ചന്ദ്രിക ചന്ദനമുഴുക്കാപ്പു ചാര്‍ത്തും
ഗന്ധമാദനഗിരിക്കരികിലൂടെ
പറന്നുപറന്നുവരും അരയന്ന പീലികള്‍
വിരിച്ചുറങ്ങാന്‍ തൂവല്‍കിടക്കയായീ
തൂവല്‍ക്കിടക്കയായീ....
(ഇന്ദുക്കലാമൌലി...)

വില്ലുമായ് മന്മഥന്‍ പ്രദക്ഷിണം വയ്ക്കും
വെള്ളിമാമലയിലെ ലതാഗൃഹത്തില്‍ ‍
വിരിഞ്ഞു വിരിഞ്ഞുവരും ഏകാന്തപുളകങ്ങള്‍ ‍
എനിക്കണിയാന്‍ പുഷ്പാഭരണമായീ
പുഷ്പാഭരണമായീ...
(ഇന്ദുക്കലാമൌലി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts