വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | നൂറനാട് കൃഷ്ണന്‍കുട്ടി |
ഗാനരചന | കൂത്താട്ടുകുളം ശശി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | വൃന്ദാവന സാരംഗ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:18.
ഒരാളിന്നൊരാളിന്റെ സാന്നിധ്യം ഇത്രയും പ്രിയമായ് തീരുന്നതെങ്ങനെ ഒരാളിന്നൊരാളിന്റെ പുഞ്ചിരി ഇത്രമേൽ ഹൃദ്യമായ് തോന്നുന്നതെങ്ങനെ തിരമാലയായ് അഗ്നിജ്വാലയായ് ഇഷ്ടം ഓരോ രോമകൂപങ്ങളിലൂടെയും അന്തരാത്മാവിലേക്കാളിപടർന്നീ സന്തോഷസാഗരം തീർക്കുന്നതെങ്ങനേ ഇതു ഭൂമിയിൽ ജീവിതം തുടരാൻ നമ്മെ കൊതിപ്പിക്കും സൗഭാഗ്യം ഇതു പ്രപഞ്ചത്തിൻ ജീവരഹസ്യം സ്വർഗ്ഗീയ സൗന്ദര്യം [2] ഈ സൗന്ദര്യനിലാക്കുളിർ ചോലയിൽ മുങ്ങിത്തുടിക്കാൻ ഉഴറുന്നു മനസ്സുഴറുന്നു (ഒരാളിന്നൊരാളിന്റെ) ഒരു ദുഃഖമേയുള്ളു ബാക്കി ഈ മധുരവും ഒരു നാളിൽ കൈയ്ക്കും [2] ആ കൈയ്പു തീണ്ടാത്തൊരു പാനപാത്രം തേടിത്തേടി വരുന്നു ഞാൻ ആ പ്രേമചഷകം എവിടെ [2] (ഒരാളിന്നൊരാളിന്റെ) |