വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ ആർ ശ്യാമ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:19.
പാലക്കൊമ്പത്തേ ചങ്ങാലിത്തത്തമ്മേ പാട്ടുപാടിനീവാ രാജമല്ലിക്കും രാപ്പാടിത്തുമ്പിക്കും കൂട്ടുകാരിയായ് വാ കാടുകേറും പൂനിലാവില്‍ കാവുറങ്ങും പൊയ്കയില്‍ പവിഴമല്ലീ ശയ്യയില്‍ പാലക്കൊമ്പത്തെ..... ഇത്തിരിനെഞ്ചിലെ ഒത്തിരിവ്യാമോഹം താനേ പുത്തരി പൊങ്കാലച്ചോറുണ്ണും നേരം വിത്തുവിതച്ചതു മുത്താകുമ്പോഴും ഓരോ സ്വപ്നവിരുന്നിങ്ങെത്തിച്ചേരുമ്പോഴും പൂരങ്ങള്‍ കൂടാന്‍ തേരിലേറാന്‍ ആയിരം പൊന്നാര്യന്‍ കൊയ്യാം ചക്കരവള്ളിച്ചിത്തിരമുത്തശ്ശീ ചൊല്ലൂ ചൊക്കിയചുണ്ടത്തിക്കുറി നൂറോ പാലോ! തൈക്കിളവിക്കും തങ്കനിലാക്കിണ്ണം തൂവും തെക്കിനിമുറ്റത്തീരടി ശേലും തേരും ഉള്ളങ്ങള്‍ തുള്ളി ഊയലാടും സ്വാദിതോ സ്വാദല്ലിന്നൊന്നും |