ഹംസമേ നീ (മിഴിയോരങ്ങളില്‍ )
This page was generated on April 27, 2024, 9:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഗംഗൈ അമരന്‍
ഗാനരചനപുതിയങ്കം മുരളി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:25.
 
(സ്ത്രീ) അ... (പു) അ... (3)

(പു) ഉം പാടു
(സ്ത്രീ) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍
(പു) ഹാ ഹാ ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍
(സ്ത്രീ) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍
(പു) ഹര്‍ഷവര്‍ഷ മേഘമോ മുത്തണിഞ്ഞു നില്‍ക്കയായ്
(സ്ത്രീ) മിഴിയോരങ്ങളില്‍ മിഴിയോരങ്ങളില്‍
(പു) മിഴിയോരങ്ങളില്‍ ഈ മിഴിയോരങ്ങളില്‍
(സ്ത്രീ) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍
(പു) ഹര്‍ഷവര്‍ഷ മേഘമോ മുത്തണിഞ്ഞു നില്‍ക്കയായ്

(സ്ത്രീ) കര്‍ണ്ണികാരം പൂക്കും ഈ വഴിയില്‍ നിന്നെ ‌
(സ്ത്രീ) കണ്‍കുളിരുവോളം ഞാന്‍ കാണും മുന്നേ
(പു) പിരിയുന്നേരം എന്തിനോ ചിരിയില്‍ ചില്ലു ചിന്തി നീ
(സ്ത്രീ) ഉദയരാഗം മാഞ്ഞു പോയ് ഹൃദയ രാഗം തേങ്ങലായ്
(പു) തേങ്ങും പ്രിയ ഗാനം നീ എന്നും ഓര്‍ക്കുമോ
(ഡു) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍
(സ്ത്രീ) മിഴിയോരങ്ങളില്‍
(പു) ഈ മിഴിയോരങ്ങളില്‍

(സ്ത്രീ) അ...
(പു) ഗമപ ഗമപ നീനി സരിഗ ഗമപ ഗമപ ഗാ.
(സ്ത്രീ) അ...
(പു) സരിഗപ
(സ്ത്രീ) അ...
(പു) ഗമപനി സാ

(പു) വര്‍ണ്ണരാജി മങ്ങും ഈ വഴിയില്‍ നീളേ
(പു) കണ്ണുനീരില്‍ മായും കാല്‍പ്പാടുകളല്ലേ
(സ്ത്രീ) നിഴലുകള്‍ പോല്‍ എന്തിനോ ഇവിടെ നമ്മള്‍ കണ്ടുപോയ്
(പു) കരയുവാന്‍ മാത്രം അല്ലയോ കരളില്‍ മോഹം പിന്നെയും
(സ്ത്രീ) ചേരാന്‍ വീണ്ടും അകലാന്‍ ഇനി എന്നു സംഗമം

(ഡു) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍
(ഡു) ഹര്‍ഷവര്‍ഷ മേഘമോ മുത്തണിഞ്ഞു നില്‍ക്കയായ്
(‍ഡു) മിഴിയോരങ്ങളില്‍ മിഴിയോരങ്ങളില്‍
(ഡു) മിഴിയോരങ്ങളില്‍ ഈ മിഴിയോരങ്ങളില്‍
(ഡു) ഹംസമേ നീ ദൂതുമായ് വന്നതോ ഈ വേദിയില്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts