വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | എം ജി ശ്രീകുമാർ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിലീപ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:29.
മഞ്ഞിൻ മാർകഴിത്തുമ്പീ പൊന്നിൻമോതിര തുമ്പീ പൂമഴ തംബുരുവിൽ (2) ശ്രുതിയിടും നാണം തുയിലുണരുമ്പോൾ മൊഴിയൂ ആ രഹസ്യം ചൊരിയൂ തേൻമധുരം (മഞ്ഞിൻ മാർകഴിത്തുമ്പീ ...) വെള്ളാരക്കുന്നിൽ വെയിൽക്കിളിക്കെന്തേ വെറുതേ ഒരു വിരഹം സല്ലാപക്കുടിലിൽ തനിച്ചിരുന്നാലോ തളരും ആ നിമിഷം ചിരികളിപ്പാടത്ത് ചിരുതയ്ക്കും കല്യാണം മടിയിൽ കനകവും ചൊടിയിൽ പവിഴവും നിറയും ഉദയമായി ഒഴുകും സംഗീതപ്പുഴയിൽ പൊന്നോടം തുഴയാൻ കൈകോർത്തു വാ (മഞ്ഞിൻ മാർകഴിത്തുമ്പീ ...) കണ്ണാടിക്കവിളിൽ കസ്തൂരി മെഴുകിയ കവിതേ ഇനി ഉണരൂ മാരന്റെ തൊടിയിൽ മാതളമലരിൽ മധുവായ് നീ നിറയൂ അരമണിച്ചങ്ങാടം അലിയുന്ന നിഴലോരം ചിറകിൽ മഴയുമായ് ചിരിയിൽ അമൃതുമായ് മിഴിയിൽ അഴകുമായി കുളിരും താംബൂലത്തളിരും തൈമുല്ലക്കുടവും നേദിച്ചു വാ (മഞ്ഞിൻ മാർകഴിത്തുമ്പീ ...) |