എൻ സ്വർണ്ണമാനേ ഇനി വിടില്ല നിന്നെ (മിസ്റ്റര്‍ ക്ലീന്‍)
This page was generated on May 1, 2024, 10:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍ബിജു നാരായണൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2022 02:18:09.
എൻ സ്വർണ്ണമാനേ...
ഇനി വിടില്ല നിന്നെ ...
എൻ മാനസഗോപുരവാതിലിനരികിൽ
മറയുകയാണോ നീ ...

എൻ സ്വർണ്ണമാനേ...
ഇനി വിടില്ല നിന്നെ ...
എൻ മാനസഗോപുരവാതിലിനരികിൽ
മറയുകയാണോ നീ ...
ഇനിയെന്തു വേണം...
ഞാനൊരുങ്ങി നില്പൂ
എൻ രാഗനിലാവിലെ നീലാമ്പൽപ്പൂത്തുമ്പീ
എൻ മോഹമാനേ...
ഇനി വിടില്ല നിന്നേ..

നീയെത്തുംനേരം കണ്ടു
തിരിനീട്ടിയ സൗന്ദര്യം
എൻ മിഴിയിലുണർന്നു പൊന്നരയന്നങ്ങൾ
നീയെത്തുംനേരം കണ്ടു
തിരിനീട്ടിയ സൗന്ദര്യം
എൻ മിഴിയിലുണർന്നു പൊന്നരയന്നങ്ങൾ
നീയൊരു സുമശരതാളതരംഗം
മകരക്കുളിർമഴ ചിന്നിയ മാനം
നിന്റെ കണ്ണിലുറങ്ങുന്നു കവിതകൾ
നിന്റെ മെയ്യിലുറങ്ങുന്നു തളിരുകൾ
ഉദിക്കും കിനാവേ നീയൊരു മാലാഖ
എൻ സ്വർണ്ണമാനേ...
ഇനി വിടില്ല നിന്നേ..


ആഹാ ഹാ ...ആഹാഹാ ..ആ ..ആ ..
ആഹാ ഹാ ...ആഹാഹാ ..ആ ..ആ ..

പൂപ്പുഞ്ചിരിമുത്തേ നിന്നെ ഇനി സ്വന്തമാക്കും ഞാൻ
നാലാളുടെ മുന്നിൽ വധുവായ് മാറും നീ
പൂപ്പുഞ്ചിരിമുത്തേ നിന്നെ ഇനി സ്വന്തമാക്കും ഞാൻ
നാലാളുടെ മുന്നിൽ വധുവായ് മാറും ഞാൻ
മധുവിധു രാവുകളായിരമൊഴുകും
ജീവിതമൊരുവരനദിയായ് മാറും
മദനമന്ത്രമുയർത്തുന്ന രജനിയിൽ
ആദിതാളമിരമ്പുന്ന തുടികളിൽ
ഉഷസ്സായ് തുറന്നു പുതിയൊരു സൗഭാഗ്യം ...
എൻ സ്വർണ്ണമാനേ...
ഇനി വിടില്ല നിന്നെ ...
എൻ മാനസഗോപുരവാതിലിനരികിൽ
മറയുകയാണോ നീ
ഇനിയെന്തു വേണം...
ഞാനൊരുങ്ങി നില്പൂ
എൻ രാഗനിലാവിലെ നീലാമ്പൽപ്പൂത്തുമ്പീ
എൻ മോഹമാനേ...
ഇനി വിടില്ല നിന്നേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts