വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ബോംബെ എസ് കമാല്‍ |
ഗാനരചന | വിക്രം സി വഞ്ചിയൂര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:40.
ഓ....ലലാ.... പുഷ്പങ്ങളായിരം വിരിയട്ടെ സ്വപ്നങ്ങളായിരം വിടരട്ടെ നിന്റെ ഉള്ളിൽ നിറമിട്ട് മണമിട്ട് മധുവിട്ട് ചിരിയിട്ട് (പുഷ്പങ്ങളായിരം വിരിയട്ടെ...) പുഷ്പങ്ങളായിരം വിരിയട്ടെ ചുണ്ടത്തെ നെഞ്ചത്തെ പണ്ടത്തെ പാട്ടിന്റെ താളങ്ങളൊഴുകും ഈണത്തിൽ മുത്തായ് വാ (ചുണ്ടത്തെ.....) നാണത്തിൻ സത്തായ് വാ... താനെ തുഴഞ്ഞും കാറ്റിന്നലകളിൽ നീന്തിവാവാ വാ സ്വരരാഗമായ് വാ ലയതാളമായ് വാ കരളേ വാവാ വാ... (പുഷ്പങ്ങളായിരം.....) ഉള്ളിന്റെ ഉള്ളിന്റെ ഉള്ളം കൊതിയ്ക്കുന്ന ആവേശമേഘത്തിൽ കുളിർകാറ്റു ശാരികയായ് (ഉള്ളിന്റെ ഉള്ളിന്റെ....) മോഹങ്ങൾ ഉണരുന്ന തീരങ്ങൾ തേടാൻ... ഓളങ്ങളിളകും മനസ്സുമായ് നീ വാവാ സ്വരരാഗമായ് വാ ലയതാളമായ് വാ കരളേ വാവാ വാ (പുഷ്പങ്ങളായിരം.....) |