വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | സണ്ണി സ്റ്റീഫന്‍ |
ഗാനരചന | സണ്ണി സ്റ്റീഫന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:47.
കനലുപെയ്യും വാനം കനവുകരിയും തീരം ആദിയിലുലയും കളിയോടമായി ആരുമിവിടെ തേങ്ങാതെയായി സ്മൃതികള്‍ മാത്രം കൂടെ കനലുപെയ്യും വാനം.......... സ്നേഹമെല്ലാം ശിഥിലമാകും സ്ഫടികപ്പാത്രം പോലെ മാരിവില്ലായ് മോഹമരികെ തെളിയുമുടനേ മായും നീണ്ടനിഴലായ് നീങ്ങുന്നു നമ്മള് കൂടൊഴിഞ്ഞതുപോലെ.. ഓ... വഴിമറന്നതുപോലെ ഓ...... ജീവിതത്തിന് കളിയരങ്ങില്‍ കപടവേഷം മാത്രം അഭിനയിക്കാന്‍ കഴിയുകില്ല കദനഭാവം മാത്രം കാലമിവിടെ രംഗങ്ങള്‍ തീര്‍ക്കും കഥയെഴുതുന്നതാരോ ഓ... മുഖപടങ്ങളിതാരോ.... ഓ |