ശംഖിന്‍ ഒലി കേള്‍ക്കും (കണ്ണേ മടങ്ങുക )
This page was generated on April 25, 2024, 9:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംജയന്‍ പിഷാരടി
ഗാനരചനപ്രസാദ് ഷാരത്ത്
ഗായകര്‍ശോഭ ശിവാനി
രാഗംസരസ്വതി
അഭിനേതാക്കള്‍മുരളി ,നവ്യ നായര്‍ ,ശോഭ മോഹന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:48.


ശംഖിന്‍ ഒലി കേള്‍ക്കും
തിരുവേലക്കാവിന്‍ നടയില്‍
കളിചിരി മേളം തുടരാനായ്
വിരുന്നെത്തി മേടസൂര്യന്‍
തൊടിയിലെ പൂഞ്ചില്ലയില്‍
കുറുമ്പുകാട്ടും പുള്ളുകള്‍
പരല്‍ നീന്തും പൊയ്കയില്‍
ഒളിഞ്ഞുനോക്കും ചിന്തകള്‍
ശംഖിന്‍ ഒലി........

നാണത്താലോടിമായും ഗ്രാമീണകന്യപോലെ
മുഖമങ്ങുതെല്ലു താഴ്ത്തി മൃദുമന്ദഹാസവുമായ്
അകലുന്നു വാനില്‍ കാര്‍മുകില്‍
അവള്‍ക്കു മാംഗല്യമേകുവാന്‍ ഒഴുകിവന്നു തെന്നലും
പുടവയേകി പൊന്‍ വെയില്‍ കുരവയിട്ടു പൂങ്കുയില്‍
ശംഖിന്‍ ഒലി.................
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts