വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | ശരത് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:52.
കണ്ണേചെല്ലക്കണ്ണേ വാവോ വാവോ വാവേ താനേ താലേലോ മുത്തേമുല്ലത്തെല്ലേ മൂളും തത്തേ വായോ താളം താരാട്ടാം വെള്ളിനിലവേ മടിയില്‍ മയങ്ങാം മാമൂട്ടാം നിന്മിഴിയിലിതാ അഴലായി ഒരു പാവം പാട്ട് കണ്ണേ നീയുറങ്ങു് താലേലോ താലേലോ ഏതോ സായം സന്ധ്യാനേരം വിണ്ണില്‍ പൂക്കും നക്ഷത്രം പോല്‍ മെല്ലേ നീയെന്നില്‍ പൂത്തല്ലോ ആരോപാടും പാട്ടിന് പൂവല് തൂവല്‍ മഞ്ഞില്‍ പെയ്യും രാവില്‍ നീയെന്‍ നെഞ്ചോരം ചാഞ്ഞല്ലോ ഒരു നിലാപ്പൂപ്പാടം കരുതി ഞാന്‍ നിനക്കായി ഇളവെയില് പൊന്നാണ്യം ഉരുകി നിന്നുടലായി കണ്ണേ നീയുറങ്ങ് താലേലോ താലേലോ (കണ്ണേചെല്ലക്കണ്ണേ.) മായാമന്ത്രപ്പീലിത്തെന്നല് മാനം മൂടും മേഘങ്ങള്‍ പോല്‍ നിന്റെ വാര്മെയ്യില് ചേരുമ്പോള്‍ കണ്ണിന്മുമ്പില്ക്കാണ്മൂ കണ്ണാ കാളിന്തിപ്പൊന് ഓളങ്ങള്‍ പോല്‍ നിന് കായാമ്പൂ മെയ്യാവാന്‍ ഒരു മളം തണ്ടായി നിന് ചുണ്ടില്‍ ഞാന്‍ അലിയാം ഒരു തരിപ്പൂവെണ്ണയായ് മൊഴികളില്‍ നുരയാം കണ്ണേ നീയുറങ്ങ് താലേലോ താലേലോ (കണ്ണേചെല്ലക്കണ്ണേ.) താലേലോ താലേലോ |