പോക്കിരിയാണേ (കിച്ചാമണി എം ബി എ)
This page was generated on April 28, 2024, 8:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനകാനേഷ് പുനൂര്‍
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി ,രമേഷ് ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,കൊച്ചിന്‍ ഹനീഫ
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2014 11:41:55.

പോക്കിരിയാണേ....തീപ്പൊരിയാണേ...
പോക്കിരിയാ..തീപ്പൊരിയാ...
കാടെളക്കണ കാപ്പിരിയാ
തോക്കെടുക്കണ തെമ്മാടിയാ....
(പോക്കിരിയാണേ...)
പട നയിക്കണ കൊടി പറത്തണ പോരാളിയാ
വെടിമരുന്നിനു തിരി കൊളുത്തണ വീരാളിയാ...(2)
(പോക്കിരിയാണേ...)

എവൻ പുലിയായിടും പുള്ളിമാനായിടും
കുയിൽ പാട്ടിന്റെ ശീലായിടും...
കൂർത്ത മുള്ളായിടും നേർത്ത മലരായിടും
കാട്ടുകൊമ്പന്മാർക്കെന്നുമവൻ കനലായിടും...
(എവൻ പുലിയായിടും...)
അടി തൊഴി തകിലടി...തടയിടും തിരയടി
അടി തൊഴി തകിലടി...തടയിടും തിരയടി...
ഇതു മാലോകർ കാണാത്ത ചതുരംഗക്കളിയാണെടാ...
(പോക്കിരിയാണേ...)

കടും തുടിയായിടും കൊടും കാറ്റായിടും
ഇളം കാറ്റിന്റെ കുളിരായിടും...
ഇവൻ താങ്ങായിടും നല്ല തണലായിടും
മനം തളരുമ്പോൾ തലചായ്ക്കാൻ തോളായിടും
(കടും തുടിയായിടും...)
ഉടനെ നടപടി പൊയ് വെടിക്കു മറുപടി
ഉടനെ നടപടി പൊയ് വെടിക്കു മറുപടി...
ഇതു നാടാകെ പടരുന്ന ഒരു പുത്തൻ ട്രെന്റാണെടാ...
(പോക്കിരിയാണേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts