ഇനിയെന്‍ പ്രിയ നര്‍ത്തന (മയൂരി )
This page was generated on August 2, 2021, 10:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎസ്‌ പി ബാലസുബ്രഹ്മണ്യം
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി സുശീല
രാഗംകാപ്പി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:10.

ചഞ്ചല പദതളിര്‍ ചലനങ്ങളും
ചടുല ചടുല സ്വരജതിയും
അനുപദമധുരിത ഗീതികളും
അനുപദമധുരിത ഗീതികളും
ഹൃദയത്തിലലിയുന്ന വേദികയില്‍

ഇനിയെന്‍ പ്രിയനര്‍ത്തനവേള
ഇതിലാണിനി ജീവിതമേള 

ദൂരെദിക്കിലൊരു മിന്നല്‍ മിന്നിയാല്‍
പുയലിനടയില്‍ ഇടികളുയരുകില്‍
അതിലുണരും നിന്‍ ചെറുമുരളിക
ശ്രുതിമീട്ടും തുടിതാളമിടും
ദിശകള്‍ നാലിനുമിടയില്‍ പെട്ടിടും
ഭൂമിയില്‍ ഞാന്‍ നടനമാടിടും
അനന്തനടനം ജതികള്‍ പാടിടാം ആടിടാം

മേഘപാളി ഹിമകണിക ചൊരിയവേ
മേനിയാകവേ ഒരു നവരസലഹരി
സ്വരവന്ദിനി മലര്‍മേദിനി
ജനരഞ്ജിനി ലയവാഹിനി
വരാംഗിമാരുടെ അമരസദസ്സില്‍
നടനകലാരസമുണരുകയായ്
വികാരവതിയായ് വിലാസവതിയായ്
കഥകള്‍ പാടിഞാന്‍ ആടിടാം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts