വെണ്ണിലാമുത്തുമായി അഞ്ജലി (മയൂരി )
This page was generated on March 28, 2024, 6:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎസ്‌ പി ബാലസുബ്രഹ്മണ്യം
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി സുശീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:11.


വെണ്ണിലാമുത്തുമായ് അഞ്ജലീബദ്ധയായ്
ഇരുളിലെ ദീപമായ് അഴകിന്‍ പ്രതിരൂപമായ്
ഈരേഴും തേരോടും ജന്മമാതാ
ഒളിമിന്നി പുകള്‍ പൊങ്ങും
ജന്മമാതാ കേരളാംബാ

എന്‍ കണ്ണുകള്‍ കണിമലരിതളുകളായ്
എന്‍ ചുവടുകള്‍ ഹംസത്തിന്‍ ചാരുതയായ്
എന്‍ വാണികള്‍ തേന്മൊഴിവായ്മലരി
കരളില്‍ നിറയെ ഹര്‍ഷമലരികള്‍
ഭാവതരളം മുളപൊട്ടുന്നു രാഗലളിതം കുളിരൂട്ടുന്നു
അമ്മമാരേ സോദരിമാരേ നൈരാശ്യത്തില്‍ ഉള്‍ത്തളമാകെ
നെടുമോഹങ്ങള്‍ ഉരുകിത്തീരും വേദനയില്‍ മുങ്ങി
ആകാശത്തിന്‍ കാവിന്നുള്ളില്‍ പുഷ്പിതരമ്യ പൌര്‍ണ്ണമികള്‍

തൊടികളില്‍ കുയിലുകള്‍ കാകളികള്‍ പാടുന്നു
അകലെ അണിവാര്‍ന്നു വരവര്‍ണ്ണങ്ങള്‍ വിതറുന്നു
ധരയിലെ സഭയില്‍ നിരകളില്‍ രസികയായ്
വരമൊഴി നിരദയായി സരസ്വതി വരദയായ്
മധുരദര്‍ശനശാലിനി ഞന്‍ മലയാളസ്വരവാഹിനി
മഹിതകവികള്‍ പാടും മധുരകാവ്യങ്ങള്‍
പ്രണയഭാസുരലഹരി അരുളി എന്‍ ജീവനില്‍
ഞാനതിന്‍ അഴകായിതാ സകല കലകളുടെ അധിനായിക

കണിവെച്ചുപാടുന്നു നീലവര്‍ണ്ണ ശലഭം
അനവദ്യ സങ്കല്പ മലരിന്റെ നടുവില്‍
പദ്മരാഗം പൊഴികയായ് വിണ്ണിന്റെ നെഞ്ചം
ഉല്പലാക്ഷി സല്‍ക്കലാദേവി ശ്രീദേവി
സ്വപ്നലോലാ ദേവി കീര്‍ത്തിലീലാ
ഹൃദയമൊന്നായ് ചേര്‍ന്നു ജാവളി പാടും
ലാലലലാല.........
നാദരാഗവീണ സ്വരരാഗവീണാ
ദേവവാഹിനിയായി വെണ്ണിലാവിന്‍ കളഭം
സോമമംഗലരാവില്‍ നീരാടിവന്നു
സാന്ധ്യരശ്മികള്‍ വിതറി വല്ലീമുല്ലകള്‍ വിടരും
മലയാളനാടിന്റെ ശാലീന ഭംഗി
ഉലകേഴും നിറയുന്നു കലകള്‍തന്നഴകില്‍
മലയാളനാടിന്‍ മാലേയഭംഗി
മലയാളനാടിന്‍ മാലേയഭംഗി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts