നീൾമിഴികളോ (ആയുര്‍രേഖ (ദൈവത്തിന്റെ കയ്യൊപ്പ്) )
This page was generated on April 28, 2024, 5:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംസബീഷ്‌ ജോര്‍ജ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ജഗതി ശ്രീകുമാര്‍ ,ലക്ഷ്മി ശർമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:12.
നീൾമിഴികളോ നീളും പ്രിയതര
പ്രേമസന്ദേശപത്രങ്ങളോ
തേൻമുകുളമോ നീയാം ലതിക തൻ
സ്നേഹസന്ദേശലാവണ്യമോ
ഏകാകിയായ് ജീവനിൽ
തൂകി നറുംപ്രണയാമൃതം
നീയെന്റെ സാന്ത്വനമായ്
(നീൾമിഴികളോ..)


പോയ ശാരദരാവുകളേ
മായുമോണനിലാവേ
പൊലിയാതെ ഓർമ്മയിൽ വന്നണയും
പൊന്നുഷഃസ്സഖിമാരേ
വീണപൂവുകളല്ല നിങ്ങൾ
നിറയുന്നുയിരിൽ നിങ്ങൾ
നിറവാർന്നിനിയുമെന്നും
(നീൾമിഴികളോ..)

ശാന്തസാഗരസീമയിൽ
സാന്ധ്യ താര മറഞ്ഞൂ
കതിർ മണി തേടിയെൻ പൊൻവയലിൽ
പാടിയ കിളിയും പോയ്
പോയ പൊൻവെയിൽ നാളങ്ങളേ
ഇനിയെൻ തിരിവിളക്കിൽ
എരിയാൻ തിരികേ വരൂ
(നീൾമിഴികളോ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts