വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | വിജയ് യേശുദാസ് ,രാധിക തിലക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിനീത് ,മീര നന്ദൻ ,ഇറീന യാക്കോബി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:13.
മുത്തണി മണിവിരലാൽ നിലാവിൽ മുല്ലയെഴുതിയ ചിത്തിര മുദ്രകളേ ഇച്ചെറു ചിരിമഴയിൽ നനഞ്ഞുലഞ്ഞ മരതക മുന്തിരി സന്ധ്യകളേ വീണാപാണിയാം നിൻ കണ്ണിലേതോ ലോലഭാവം നാണം പൂത്തുലാവും നെഞ്ചിലേതോ ശ്രീലരാഗം പ്രണയസുഗന്ധമായി സ്വരങ്ങളായ് അലിഞ്ഞു നീലാഞ്ജനം (മുത്തണി...) വരൂ വസന്തം തരൂ വിരിഞ്ഞ മാമ്പൂക്കളേ ഇവൾക്കിന്നു സമ്മാനമായി (2) അഴിച്ചു താത്തുന്നു കൊലുസ്സൂകൾ അലിഞ്ഞുവോ ഇരു മനസ്സുകൾ ഉഷസ്സിലെ കിളികുലങ്ങളായ് ഉണർത്തിയോ കളിയരങ്ങുകൾ ദീപനിരകളിൽ നാണമിളകിയ ദൈവകല പോലെ (മുത്തണി..) വരൂ പരാഗം തരൂ പുലർന്ന പൂക്കാലമേ എനിക്കിന്നു സാഫല്യമായി (2) പൊടിഞ്ഞുവോ മഴനുറുങ്ങുകൾ നിറഞ്ഞുവോ നിളയിറമ്പുകൾ തുടിച്ചുവോ തുടു ചിലമ്പുകൾ മിടിച്ചുവോ മിഴിയിലമ്പുകൾ പാടിയുണരുമൊരേക മുരളിയിൽ ആദിലയമല്ലേ (മുത്തണി..) |