മനസ്സില്‍ വിരിയുന്ന [M] (മധു ചന്ദ്രലേഖ )
This page was generated on May 4, 2024, 6:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനകാനേഷ് പുനൂര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2017 03:15:40.
 മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ

മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ
മലരില്‍ നിറയുന്ന മധുവാണ് സ്നേഹം
(മനസ്സില്‍ വിരിയുന്ന)
നുണ പോലെ തോന്നുന്ന നേരാണ് സ്നേഹം
ഓര്‍ക്കുവാന്‍ സുഖമുള്ള നോവാണ് സ്നേഹം
മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ

വലതുകാല്‍ വെച്ചെന്‍റെ ജീവിത വനിയില്‍
വിരുന്നു വന്ന വസന്തം നീ
ചിരിതൂകിയെന്നും ചാരത്തു നിന്നു
ചൊരിഞ്ഞു തന്നു മരന്ദം നീ
തനു തമ്പുരുവാകുന്നു
സിര തന്ത്രികളാകുന്നു
നറുതേന്‍ ശ്രുതി ചേരുന്നു
പുതിയൊരു പല്ലവിയാകുന്നു
ഓ മന്ദാര മലരാണെന്‍ മഞ്ജുമുഖി
(മനസ്സില്‍ വിരിയുന്ന)
മനസ്സില്‍ വിരിയുന്ന മലരാണ് സ്നേഹം ആ

മാനത്തു നിന്നും മണിമുകില്‍ മഞ്ചലില്‍
താഴത്തു വന്നൊരു താരക നീ
മാണിക്യ വീണയില്‍ കിന്നരകന്യകള്‍
മീട്ടിയ മോഹന രാഗം നീ
ഞാനൊരു പൂ ചോദിച്ചാല്‍
നീയൊരു പൂവനമാകുന്നു
ഞാന്‍ മധുരം മോഹിച്ചാല്‍
നീയൊരു മധുമഴയാകുന്നു ഓ
ആതിരക്കുളിരാണെന്‍ ആത്മസഖി
(മനസ്സില്‍ വിരിയുന്ന)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts