പവിഴമല്ലി (സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം )
This page was generated on April 20, 2024, 1:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,കാർത്തിക
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2015 08:24:34.


പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യ യാമം
പൂക്കളും .. പുഴകളും ...
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം

ഈ കാക്കി കുപ്പായത്തിന്‍ ഉള്ളില്‍ ഒരു കവിഹൃദയമുണ്ട്,
ഒരു കലാകാരന്‍ ഉണ്ട് , ഒരു ഗായകന്‍ ഉണ്ട്

പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂക്കളും ... പുഴകളും .....
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
(പവിഴമല്ലി പൂത്തുലഞ്ഞ )

മാനത്തെ ലോകത്ത് നിന്നാരോ
മഴവില്ലിന്‍ പാലം കടന്നല്ലോ
(മാനത്തെ ലോകത്ത് )

നീല പീലി കണ്ണും നീട്ടിയേതോ
മോഹം തൂവര്‍ണ്ണങ്ങള്‍ വാരി ചൂടി (നീലപീലികണ്ണും )
(പവിഴമല്ലി പൂത്തുലഞ്ഞ )

സ്നേഹത്തിന്‍ ഏകാന്ത തീരത്ത്
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നല്ലോ (സ്നേഹത്തിന്‍ ഏകാന്ത )

മേലെ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ
മേളം പൂങ്കാറ്റിന്‍റെ താലികെട്ട് (മേലെമുല്ലപന്തല്‍ )

പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം
പ്രണയ വല്ലി പുഞ്ചിരിച്ച ദിവ്യ യാമം
പൂക്കളും .... പുഴകളും .....
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts