വാർതിങ്കളുദിക്കാത്ത [പു] (അഗ്നിസാക്ഷി )
This page was generated on June 21, 2024, 2:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 25 2012 04:41:28.

വാര്‍ത്തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം (2)
പൂമണം മായുമീ ഏകാന്ത ശയ്യയില്‍ (2)
എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ (2)
ഇനി എനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ
വാര്‍ത്തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

താംബൂലമോരുക്കി വച്ചു, കണി താംബാളം നിറച്ചു വച്ചു (2)
കളകാഞ്ചി ഉണരാതെ കോണ്‍പുര വാതിലില്‍
ദേവനെ കാത്തു നിന്നൂ
മാറോടു ചേര്‍ത്ത്‌ പരിഭവ പൂമുത്ത്‌
മനസ്സില്‍ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം
വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

മൗനം കൊണ്ടടച്ചു വച്ചു, മോഹം
പുളകത്തില്‍ പൊതിഞ്ഞു വച്ചു (2)
പരയുവാനാശിച്ച സ്നേഹ പഞ്ചാക്ഷരി
ഇടനെഞ്ചില്‍ തേങ്ങി നിന്നു
ആതിര ഉറങ്ങി ആവണിയകന്നു
ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം

വാര്‍ത്തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം (2)
പൂമണം മായുമീ ഏകാന്ത ശയ്യയില്‍ (2)
എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനി എനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ
വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യംmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts