മേലേ നന്ദനം പൂത്തേ (നീലക്കുറിഞ്ഞി പൂത്തപ്പോള്‍ )
This page was generated on April 23, 2024, 2:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍എസ് ജാനകി ,കൃഷ്ണചന്ദ്രന്‍
രാഗംമോഹനം
അഭിനേതാക്കള്‍കാർത്തിക ,ഗിരിഷ് കർണാഡ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:16.

മേലേ നന്ദനം പൂത്തേ
താഴ്വരക്കാവിൽ വരിവണ്ടുകളാർത്തേ
കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും
കേൾക്കാത്തൊരു ഗന്ധർവ സംഗീതിക പകരും
മഴവില്ലുകളഴിയും നിറ ലയഭംഗികളൊഴുകും
(മേലേ നന്ദനം..)

കണ്മായം കാട്ടും കാനനക്കണിയായ്
ഉന്മാദമുണരും വനമിളകുമ്പോൾ
ആ ..രിഗ ധപരീ രിഗപധരീ
ഗരി ഗരി സാഗരിസാസ സാ
കണ്മായം കാട്ടും കാനനക്കണിയായ്
ഉന്മാദമുണരും വനമിളകുമ്പോൾ
തെന്നലിൻ കൈയ്യിലെ തേൻ‌കുടം തൂകിയ
മാധുരിയിൽ മാഴ്കിയ മനമോ
മാധുരിയിൽ മാഴ്കിയ മനമിടറി നുരകൾ പതകൾ ചിതറി
(മേലേ നന്ദനം..)

ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ
പൂഞ്ചോലക്കിനിയും വഴിയറിയില്ലേ
ധാ ..രിഗ ധപരീ രിഗപധരീ
ഗരി ഗരി സാഗരിസാസ സാ
ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ
പൂഞ്ചോലക്കിനിയും വഴിയറിയില്ലേ
വീണു തകർന്നല്ലോ വീണ്ടുമുണർന്നല്ലോ
ജീവിതമാം മായികഗതിയോ
ജീവിതമാം മായികഗതി തിരയിലുയരും തകരും തുടരെ
(മേലേ നന്ദനം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts