തേനുള്ള പൂവിന്റെ നെഞ്ചം (പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച )
This page was generated on April 25, 2024, 9:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഉഷാ ഖന്ന
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:20.




തേനുള്ള പൂവിന്റെ നെഞ്ചം
തേടുന്ന വണ്ടിനു മഞ്ചം
കുളിരേന്തി നിൽക്കുന്ന രാവും
കുടമുല്ലപ്പൂ‍വും നിലാവും
വീരന്നു നേദിച്ചു ഞാനെൻ
വിടരുന്ന വർണ്ണക്കിനാക്കൾ
(തേനുള്ള...)

കടമിഴിയിൽ കവിതയുമായ് ഞാനും
ഒളിയുണരും ചൊടികളുമായ് നീയും
തരിവളകൾ കിളീമൊഴിയിൽ പാടി
കവിളിണയിൽ കളഭ കണം ചൂടി
കളയരുതിനി സമയം തിരുമധുരം നുകരും
മതി വരെ നിൻ പ്രണയം മനമലരിൽ പകരും
(തേനുള്ള...)

കനവുണരും നിമിഷമിതാ വന്നു
കരളിതളിൽ രതിമധുരം തന്നു
വിരിമാറിൽ വീണലിയാൻ ദാഹം
തിര കരയിൽ പൂണലിയാൻ മോഹം
കഥ പറയും മിഴിയും അഴലകലും മൊഴിയും
ചൊടിമലരിൽ വിരിയും ലഹരിയിൽ നീ അലിയൂ
(തേനുള്ള...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts