രാവിന്‍റെ നിഴലായ്‌ (ശ്രീരാഗം )
This page was generated on May 1, 2024, 12:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2013 05:11:48.

രാവിന്‍റെ നിഴലായ്‌ മാറുന്ന സന്ധ്യേ
പകലിന്‍റെ കണ്ണീര്‍ കാണാത്തതെന്തേ
മഞ്ഞും പൂമഴയും താലോലവും
കേള്‍ക്കാന്‍ കൊതിയൂറും ശ്രീരാഗവും
മറക്കാന്‍ കഴിയുന്ന സ്വപ്നങ്ങളായോ
(രാവിന്‍റെ....)

ഇനിയെതു കാലം കാണും നമ്മള്‍
ഇനിയെന്നു തമ്മില്‍ ചേരും നാം
എന്തെന്തു മോഹങ്ങള്‍ ഉള്ളില്‍ വിരിഞ്ഞു
എന്തെന്തു പൂക്കള്‍ കൊഴിഞ്ഞേ പോയ്‌
പറയാതെപോകും മായാ ത്രിസന്ധ്യേ
സിന്ദൂരമണിയുന്ന സന്ധ്യേ
ശുഭയാത്രയോതുന്നു വീണ്ടും.. വീണ്ടും
(രാവിന്‍റെ....)

താരങ്ങള്‍ ദൂരെ കണ്‍ചിമ്മി നിന്നു
മിണ്ടാതെ തേങ്ങി യാമങ്ങള്‍
തിങ്കള്‍ക്കിടാവോ താനേയലഞ്ഞു
ആകാശഗംഗാതീരങ്ങളില്‍
കാറ്റിന്‍റെ കൈകള്‍ തലോടുന്ന കുഴലില്‍
നിറയുന്നു ശോകാര്‍ദ്രഗാനം
ശുഭയാത്രയോതുന്നു വീണ്ടും... വീണ്ടും..
(രാവിന്‍റെ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts